ഒറ്റ നോട്ടത്തില്‍
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ പുളിക്കീഴ് ബ്ളോക്കിലാണ് പെരിങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പെരിങ്ങര, കാവുഭാഗം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിങ്ങര പഞ്ചായത്തിന് 16.5 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തില്‍ മൊത്തം 16 വാര്‍ഡുകളാണുള്ളത്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് തിരുവല്ല മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് മുട്ടാര്‍ വില്ലേജും, തെക്കുഭാഗത്ത് നെടുമ്പ്രം വില്ലേജും വടക്കുഭാഗത്ത് പായിപ്പാട് പഞ്ചായത്തുമാണ്. പെരിങ്ങര, കാരയ്ക്കല്‍, നെടുമ്പ്രം, കാവുംഭാഗം, നടുവിലേമുറി, കുഴിവേലിപ്പുറം എന്നീ റവന്യൂപ്രദേശങ്ങളെ കൂടി സംയോജിപ്പിച്ചുകൊണ്ട് 1948-ല്‍ വില്ലേജുയൂണിയന്‍ നിലവില്‍വന്നു. 1953-ലാണ് പെരിങ്ങര പഞ്ചായത്ത് രൂപീകൃതമാവുന്നത്. തിരുവല്ല ടൌണില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ കിഴക്കന്‍ഭാഗങ്ങള്‍ മിക്കവാറും ഉയര്‍ന്ന സമതലമാണ്. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന വയല്‍പ്പാടങ്ങളാണ് തെക്കന്‍മേഖലയില്‍ ഭൂരിഭാഗവും. പൊതുവെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഒട്ടേറെ പ്രത്യേകതകളും വൈരുധ്യങ്ങളും ഈ പ്രദേശത്ത് ദൃശ്യമാണ്. സമുദ്രനിരപ്പില്‍ നിന്ന് താഴെ വെള്ളക്കെട്ടുകള്‍ നിറഞ്ഞ കുട്ടനാട്ടില്‍ ഉള്‍പ്പെട്ട ഈ പഞ്ചായത്ത് 1956 വരെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു.
പൊതുവിവരങ്ങള്‍
ജില്ല | : | പത്തനംതിട്ട |
ബ്ളോക്ക് | : | പുളിക്കീഴ് |
വിസ്തീര്‍ണ്ണം | : | 16.5ച.കി.മീ. |
വാര്‍ഡുകളുടെ എണ്ണം | : | 16 |