ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

പ്രസിഡൻ്റ്

പ്രസിഡൻ്റ്

ആനി എബ്രഹാം

വൈസ് പ്രസിഡൻ്റ്

റോയി വർഗ്ഗീസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാഹുൽ രഘു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി മോൾ ജോസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ലൈലാമണി എം എസ്സ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ പുളിക്കീഴ് ബ്ളോക്കിലാണ് പെരിങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പെരിങ്ങര, കാവുഭാഗം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിങ്ങര പഞ്ചായത്തിന് 16.5 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തില്‍ മൊത്തം 16 വാര്‍ഡുകളാണുള്ളത്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് തിരുവല്ല മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് മുട്ടാര്‍ വില്ലേജും, തെക്കുഭാഗത്ത് നെടുമ്പ്രം വില്ലേജും വടക്കുഭാഗത്ത് പായിപ്പാട് പഞ്ചായത്തുമാണ്. പെരിങ്ങര, കാരയ്ക്കല്‍, നെടുമ്പ്രം, കാവുംഭാഗം, നടുവിലേമുറി, കുഴിവേലിപ്പുറം എന്നീ റവന്യൂപ്രദേശങ്ങളെ കൂടി സംയോജിപ്പിച്ചുകൊണ്ട് 1948-ല്‍ വില്ലേജുയൂണിയന്‍ നിലവില്‍വന്നു. 1953-ലാണ് പെരിങ്ങര പഞ്ചായത്ത് രൂപീകൃതമാവുന്നത്. തിരുവല്ല ടൌണില്‍ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ കിഴക്കന്‍ഭാഗങ്ങള്‍ മിക്കവാറും ഉയര്‍ന്ന സമതലമാണ്. സമുദ്രനിരപ്പില്‍ നിന്നും താഴ്ന്ന വയല്‍പ്പാടങ്ങളാണ് തെക്കന്‍മേഖലയില്‍ ഭൂരിഭാഗവും. പൊതുവെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1945-50 കാലഘട്ടങ്ങളില്‍ സാമൂഹ്യസംഘടനകളോ സാംസ്കാരികസംഘങ്ങളോ പെരിങ്ങരയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അന്ന് നാട്ടുകാരായ ചിലര്‍ സമുദായത്തിന്റെ പേരില്‍ ചില സമുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് ഒരു പൊതുസ്വഭാവമില്ലാത്തതും ഏകാധിപത്യപരവുമായിരുന്നു. അക്കാലത്ത് പി.എന്‍.നമ്പൂതിരി, രാമന്‍കുട്ടി വൈദ്യര്‍, രാഘവന്‍പിള്ള, റവ.സഖറിയ തുടങ്ങിയ സാമൂഹ്യസ്നേഹികളായ പ്രഗത്ഭമതികളുടെ നേതൃത്വത്തില്‍ വില്ലേജ്യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. പെരിങ്ങര, കാരയ്ക്കല്‍, നെടുമ്പ്രം, കാവുംഭാഗം, നടുവിലേമുറി, കുഴിവേലിപ്പുറം എന്നീ പ്രദേശങ്ങളെകൂടി സംയോജിപ്പിച്ചുകൊണ്ട് 1948-ല്‍ വില്ലേജുയൂണിയന്‍ നിലവില്‍ വന്നു. പൊതുമരാമത്ത്, ആരോഗ്യം, റവന്യു, വിദ്യുത്ച്ഛക്തി എന്നീ വകുപ്പുകളുടെ സേവനം ലഭ്യമായിരുന്നു. റോഡുകളുടെയും പുഴകളുടെയും സമീപപ്രദേശത്തെ കാടുകള്‍ വെട്ടിത്തെളിച്ചും വഴിവിളക്കുകള്‍ സ്ഥാപിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീങ്ങി....

കൂടുതൽ വായിക്കുക